News

സ്നേഹസ്‌മൃതി

പ്രിയ എംജിഎം കുടുബാഗങ്ങളെ ദൈവനാമത്തിൽ സ്നേഹ വന്ദനം .

കിഴക്കിന്റെ ഒക്കെയും വന്ദ്യ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തായും  ആയിരുന്ന മോറോൻമാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ദേഹവിയോഗത്തിൽ പരിശുദ്ധബാവയുടെ ആദരസൂചകമായി കുവൈറ്റ് മഹായിടവകയുടെ ആത്മീയ ജീവകാരുണ്യ പ്രസ്ഥാനമായ എംജിഎം മാർ ഗ്രീഗോറിയോസ് മൂവ്മെന്റ് അനുസ്മരണ സമ്മേളനം  നടത്തുകയുണ്ടായി. എംജിഎം പ്രസിഡൻറ് ബഹു. ജിജു ജോർജ് അച്ചന്റെ അധ്യക്ഷതയിൽ കൂടിയ   സമ്മേളനത്തിൽ നിലക്കൽ ഭദ്രാസനാധിപൻ  H. G. Dr. Joshua Mar Nicodimos Metropolitan, അട്ടപ്പാടി മിഷൻ ഡയറക്ടർ Fr. M D Yuhanon Ramban മലങ്കര സഭ വൈദീക ട്രസ്റ്റി Fr. M. O. John മഹാ ഇടവക അസിസ്റ്റന്റ് വികാരി Fr. Liju Ponnachen  മലങ്കര സഭ മാനേജിങ് കമ്മറ്റി അംഗങ്ങൾ Mr. Babu Varghese & Mr. K. E. Mathew   കൽക്കട്ട ഭദ്രാസന മിസ്സഷൻ കോർഡിനേറ്റർ Mr. Shaji Abraham, MGOCSM കേന്ദ്ര കമ്മറ്റി അംഗം Mr. Biju Cherian മഹാ ഇടവക ട്രസ്റ്റി Mr. John P Joseph എന്നിവർ അനുശോചനം അറിയിച്ചു. അനുസ്മരണ സമ്മേളനത്തിൽ കടന്നു വന്നവരെ പ്രസ്ഥാന വൈസ് പ്രസിഡന്റ് Mr. Suresh Elias Thomas സ്വാഗതം ചെയ്യുകയും,  എംജിഎം സ്രെക്രെട്ടറി Mr. Joby Kaleekkal  അനുശോചന പ്രമേയും അവതരിപ്പി ക്കുകയും ചെയ്തു. 

പരിശുദ്ധ ബാവാതിരുമേനിയോടുള്ള ആദരസൂചകമായി ആ സ്നേഹത്തെ എന്നും എല്ലാവരും ഓർക്കുവാൻ തക്കവണ്ണം  സ്നേഹസ്‌മൃതി എന്ന പ്രൊജക്റ്റിന്റെ ലോഗോ പ്രകാശനം ഇടവക സെക്രെട്ടറ Mr. Jacob Thomas Vallelil നടത്തി, അട്ടപ്പാടി മിഷൻ്റെ അവശ്യം പരിഗണിച്ച് ഈ പ്രത്യേക പ്രൊജെക്റ്റിൽ ആദ്യമായി നടപ്പാക്കുന്ന, കേരളത്തിലെ തന്നെ ഏറ്റവും പിന്നോക്കമലമ്പ്രദേശവും, ആദിവാസി മേഖലയുമായ അട്ടപ്പാടിയുടെ, പ്രഥമ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയ "സെന്റ്  ജെംസിൽ “35 കുട്ടികൾക്ക് ഒരുമിച്ച് ഇരുന്നു പഠിക്കുന്നതിനു വേണ്ടി  “പരിശുദ്ധ ബസേലിയോസ്  പൗലോസ് II സ്മാരക കമ്പ്യൂട്ടർ ലാബ്” സ്ഥാപിക്കുന്നതിന് ആദ്യ സംഭാവന   MGOCSM കേന്ദ്ര കമ്മറ്റി അംഗവും, എംജിഎം കമ്മറ്റി അംഗവും ആയിരിക്കുന്ന Mr. Biju Cherian എംജിഎം പ്രസിഡന്റ് ബഹു. ജിജു ജോർജ് അച്ചനു നൽകി ഉത്‌ഘാടനം നടത്തി 

Mr. Joji P John പരിപാടികൾ ഏകോപിച്ച  ഈ അനുസ്മരണത്തിലേക്കു കടന്നു വന്ന ഏവരെയും പ്രൊജക്റ്റ്  കൺവീനർ കൂടിയായ Mr. Thomas Mathew നന്ദി അറിയിക്കുകയും ചെയ്തു